ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർക്ക് നേരെ വധഭീഷണിയുമായി ഇറാനിയൻ മാധ്യമം രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ‘ഗെറ്റ് റെഡി ഫോർ സഡൻ ഡെത്ത്’ അഥവാ പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ എന്ന തലക്കെട്ടോടെ ഇറാനിലെ ഹംഷഹ്രി എന്ന മാധ്യമമാണ് അതീവ ഗൗരവകരമായ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഈ മാധ്യമം പുറത്തുവിട്ട ചിത്രത്തിൽ, അന്തരിച്ച അമേരിക്കൻ സെനറ്റർ ലിൻസീ ഗ്രാംമിന്റേതെന്ന് കരുതുന്ന ചിത്രം കൈകളിലേന്തിയ നിലയിൽ ഡോണൾഡ് ട്രംപിനെ ചിത്രീകരിച്ചിട്ടുണ്ട്.
ട്രംപിനൊപ്പം ബെഞ്ചമിൻ നെതന്യാഹു, യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ലിൻസീ ഗ്രാമിനെതിരെ പരസ്യമായി വധഭീഷണി മുഴക്കിയിരുന്നു.
ഈ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്. ഇതിനു പിന്നാലെയാണ് ലോകനേതാക്കൾക്കെതിരെ ഇത്തരമൊരു ഭീഷണി ഉയർന്നുവന്നത് എന്നതും ശ്രദ്ധേയമാണ്.
ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് നിരീക്ഷകർ നോക്കിക്കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

