മലയാള സിനിമയുടെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെക്കുന്നു. നായികയായി താരം ആദ്യമായി വേഷമിടുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറങ്ങി.
മോഹൻലാലും സുചിത്ര മോഹൻലാലും ചേർന്ന് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ ലോഞ്ച് നിർവഹിച്ചു. പ്രശസ്ത സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഈ മാസം ഏഴിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
നക്ഷത്രത്തിളക്കമുള്ള താരനിരയും ചലച്ചിത്ര പ്രവർത്തകരും അണിനിരന്ന വലിയ ചടങ്ങിലായിരുന്നു ട്രെയിലർ പ്രകാശനം. മകളുടെ സിനിമാപ്രവേശം വളരെയധികം സന്തോഷം നൽകുന്ന നിമിഷമാണെന്ന് ചടങ്ങിൽ സംസാരിക്കവെ മോഹൻലാൽ പ്രതികരിച്ചു.
പ്രമുഖ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

