എഥനോൾ മിശ്രിതീകരിച്ച ഇ20 പെട്രോളിനെതിരായ നിലപാട് ശക്തമാക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി. ഇന്ധന നയത്തിൽ പ്രതിഷേധിച്ച് നിവേദനം സമർപ്പിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.
നിശ്ചയിച്ച പ്രകാരം ഉച്ചയ്ക്ക് 12 മണിക്ക് നൂറോളം പ്രവർത്തകരുമായി എഎപി ആസ്ഥാനത്തുനിന്നായിരിക്കും മാർച്ച് ആരംഭിക്കുക. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ പ്രതിനിധി സംഘത്തെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഥനോൾ ഉപയോഗം എന്ത്കൊണ്ട് ദോഷകരമാണെന്നും അത് പൊതുജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും നാളത്തെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിക്ക് മുൻപാകെ വിശദീകരിക്കുമെന്ന് എഎപി ദേശീയ കൺവീനർ അറിയിച്ചു. പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നാഷണൽ ടൗൺ ഹാൾ എഗൈൻസ്റ്റ് ഇ20’ പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
ഏകദേശം ഏഴു ലക്ഷത്തോളം ആളുകൾ ഓൺലൈൻ വഴി ഇതിൽ പങ്കാളികളായതായും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇ20 ഇന്ധനത്തിനെതിരെ ഓൺലൈൻ മുഖേന ശേഖരിച്ച പെറ്റീഷനിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 2,33,238 ഒപ്പുകൾ ലഭിച്ചതായും അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

