കാക്കനാട് പാറയ്ക്കാമുകൾ കളപ്പുരയ്ക്കൽ വീട്ടിലെ അക്ഷയ് (26) എന്ന ഫുട്ബോൾ പ്രേമിയുടെ ജീവിതം ലോകകപ്പ് ആരവങ്ങൾക്കിടയിൽ ഇന്നും വേദനയാവുകയാണ്. നാല് വർഷം മുൻപ് നടന്ന ഫുട്ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് ബ്രസീൽ പരാജയപ്പെട്ട
നിമിഷം, ആ വലിയ തോൽവി സമ്മാനിച്ച ആഘാതം അക്ഷയിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. നാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ബിഗ് സ്ക്രീനിൽ കളി കണ്ടുകൊണ്ടിരിക്കെ, അവസാന വിസിൽ മുഴങ്ങിയതിന് പിന്നാലെ അക്ഷയ് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. അന്ന് മുതൽ കിടപ്പിലായ അക്ഷയിന്റെ ചികിത്സയ്ക്കായി നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും വലിയ പിന്തുണയാണ് നൽകുന്നത്.
ഇന്ന് പുലർച്ചെ ബ്രസീൽ ടീം മൊറോക്കോയുമായി മത്സരിക്കുന്ന വിവരം സുഹൃത്തുക്കൾ അക്ഷയിനെ അറിയിക്കാൻ വീട്ടിലെത്തി. ഈ വാർത്ത കേട്ടപ്പോൾ അദ്ദേഹത്തിൽ അസാധാരണമായ ഒരു പ്രതികരണം ഉണ്ടായതായി വീട്ടുകാരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.
കായികരംഗത്ത് സജീവമായിരുന്ന അച്ചു എന്ന അക്ഷയിനെ ബ്രസീൽ ടീമിന്റെ ജഴ്സി അണിയിച്ചാണ് ഇന്ന് സുഹൃത്തുക്കളും അമ്മ ജയയും ചേർന്ന് ആ നിമിഷത്തെ വരവേറ്റത്. ചുമട്ടുതൊഴിലാളിയായ പിതാവ് കെ.ടി.
പുരുഷോത്തമനും മാതാവും സഹോദരിയും അടങ്ങുന്ന കുടുംബത്തിന് വലിയൊരു കൈത്താങ്ങായി കനിവ് ഹോം കെയർ പ്രവർത്തകരും സുഹൃത്തുക്കളും കൂടെയുണ്ട്. നഗരസഭ കൗൺസിലർ സി.എ.
നിഷാദ്, കനിവ് വില്ലേജ് സെക്രട്ടറി എൻ.കെ. പ്രദീപ്, ടി.എ.
സുഗതൻ, എം.എ. മോഹനൻ, ബഷീർ മരയ്ക്കാർ, കെ.ആർ.
മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി. അക്ഷയിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രിയപ്പെട്ടവരെല്ലാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

