ഓണക്കാലത്തോടനുബന്ധിച്ച് സംസ്ഥാനത്ത് എക്സൈസ് വകുപ്പ് ശക്തമാക്കിയ പ്രത്യേക പരിശോധനയുടെ ഭാഗമായി കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. നാഗമ്പടം ഭാഗത്തുനിന്ന് 1.650 കിലോ കഞ്ചാവ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ ജയ്പൂർ സ്വദേശിയായ മക്സുദ് ഖാൻ (47) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ ആർ.
ദർശകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി നാഗമ്പടം ഭാഗത്തേക്ക് കാൽനടയായി വരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്.
ഓണത്തോടനുബന്ധിച്ച് എക്സൈസ് സംഘം നടത്തിവന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നാഗമ്പടം മേഖലയിൽ വാഹന പരിശോധനയും സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന കാൽനടയാത്രക്കാരുടെ പരിശോധനയും നടന്നു വരികയായിരുന്നു. ഇതിനിടയിലാണ് പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കഞ്ചാവ് കണ്ടെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ ആർ. ദർശക്, അസി.
എക്സൈസ് ഇൻസ്പെക്ടർ ബി. ആനന്ദ് രാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ പി.എസ്.
ശ്യാംകുമാർ, പ്രസീദ് പി.പി., സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എ. യേശുദാസ്, ദിബീഷ് കെ.സി., വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ, സിവിൽ എക്സൈസ് ഓഫിസ് ഡ്രൈവർ വിബിൻ ജോയ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

