അടൂരിൽ യാത്രക്കാരിയായ അമ്മയും മകളും കെഎസ്ആർടിസി ബസിൽ നിന്ന് വീണ് പരുക്കേറ്റു. ബസ് സ്റ്റാൻഡിന് മുൻപിലുള്ള റോഡിൽ വെച്ച് വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് ഈ അപകടമുണ്ടായത്.
ബസിൽ കയറുന്നതിനിടയിൽ വാഹനം മുന്നോട്ടെടുത്തതിനെ തുടർന്ന് പടിയിൽ നിന്ന് വീണ അമ്മയ്ക്കും, ഇതു കണ്ട് പരിഭ്രാന്തരായി ബസിൽ നിന്ന് ചാടിയിറങ്ങിയ മകൾക്കുമാണ് പരുക്കേറ്റത്. സംഭവത്തിൽ കുരമ്പാല കുറ്റിയിലയ്യത്ത് പുഷ്പകല (54), മകൾ ആര്യ (24) എന്നിവർക്കാണ് പരുക്കേറ്റതെന്ന് അധികൃതർ അറിയിച്ചു.
ബസിൽ ആദ്യം കയറിയത് ആര്യയായിരുന്നു. പിന്നാലെ അമ്മ ആദ്യ പടിയിൽ കാൽവെച്ച ഉടനെ ബസ് മുന്നോട്ടെടുക്കുകയായിരുന്നുവെന്നും, ഇതേ തുടർന്ന് റോഡിലേക്ക് ബസിന്റെ അടിഭാഗത്തേക്ക് അവർ വീഴുകയായിരുന്നെന്നും ആര്യ വ്യക്തമാക്കി.
അമ്മ റോഡിലേക്ക് വീഴുന്നത് കണ്ട് പെട്ടെന്ന് പരിഭ്രാന്തയായി ആര്യ വാഹനത്തിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു. സംഭവത്തിൽ പുഷ്പകലയ്ക്ക് കാര്യമായ പരുക്കുകൾ ഇല്ലെങ്കിലും മകൾ ആര്യയുടെ കാലിനാണ് പരുക്കേറ്റിട്ടുള്ളത്.
അപകടത്തിൽ പരുക്കേത ഇരുവരെയും ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

