എറണാകുളം: മലയാളി വിദ്യാർത്ഥിയെ കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് നിഗമനം. വിദ്യാർത്ഥി മെസ്സിലേക്ക് പോകും വഴി കാൽ തെന്നി വീഴുകയായിരുന്നു.
കെട്ടിടത്തിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ മുകളിൽ നിന്ന് താഴേക്ക് വീണെന്നാണ് കണ്ടെത്തൽ. അതേസമയം, മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ രാവിലെ പാലാരിവട്ടത്തെ വീട്ടിലെത്തിക്കും.
പാലാരിവട്ടം സ്വദേശിയായ ജുവൽ ജോസ് ജെബിൻ ആണ് മരിച്ചത്. പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസ് (കൊൽക്കത്ത) ഒന്നാംവർഷ വിദ്യാർത്ഥിയാണ് മരിച്ച ജുവൽ ജോസ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

