പാലക്കാട് ജില്ലയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ മദ്യപിച്ചെത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് കര്‍ശന നടപടി. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറും ചിറ്റിലഞ്ചേരി സ്വദേശിയുമായ സഫാദ് ആണ് സസ്പെന്‍ഷനിലായത്.
ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ഉദ്യോഗസ്ഥന് മേൽ നടത്തിയ ഔദ്യോഗിക മെഡിക്കല്‍ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ സമരം സംഘടിപ്പിച്ച എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിവിധ ഇടത് സംഘടന നേതാക്കളെ കയ്യേറ്റം ചെയ്തതിലും അറസ്റ്റ് ചെയ്തതിനുമെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിലാണ് ഈ അനിഷ്ട സംഭവമുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

