കോട്ടയം ജില്ലയിലെ കുറുപ്പന്തറ – ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിങ് ഗേറ്റ് താൽക്കാലികമായി അടച്ചിടാൻ തീരുമാനം. അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഗേറ്റ് നമ്പർ 24 (ചർച്ച് ഗേറ്റ്) ആണ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇതര പാതകൾ ഉപയോഗപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

