സംസ്ഥാനത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക പരിശോധനകൾക്കൊടുവിൽ 252 മദ്രസകൾക്ക് പൂട്ടു വീണു. ആദ്യഘട്ട
പരിശോധനയുടെ ഭാഗമായി നൂറോളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസും അധികൃതർ അയച്ചിട്ടുണ്ട്. മതിയായ അംഗീകാരമില്ലാത്ത മദ്രസകളെ കണ്ടെത്താൻ മുൻപ് നടപ്പിലാക്കിയ സംസ്ഥാനതല സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്.
പൂട്ടാൻ ഉത്തരവിട്ട മദ്രസകളിൽ ഭൂരിഭാഗവും ഖാരിജി വിഭാഗത്തിൽപ്പെട്ടവയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതിൽ മാൽദ, ഉത്തർ ദിനാജ്പൂർ, സൗത്ത് 24 പർഗാനാസ്, നാദിയ, മുർഷിദാബാദ് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന മദ്രസകളാണ് പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്. നിലവിൽ നോട്ടീസ് ലഭിച്ച മദ്രസകൾ കൃത്യമായ രേഖകളും ഔദ്യോഗിക അംഗീകാരവും ഹാജരാക്കിയില്ലെങ്കിൽ അവയും പൂട്ടിയിടുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഖുദിറാം ടുഡു കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മദ്രസകളുടെ നടത്തിപ്പ് രീതികൾ, ഫണ്ടിംഗ് ഉറവിടങ്ങൾ, രജിസ്ട്രേഷൻ നില എന്നിവ സമഗ്രമായി പരിശോധിക്കാൻ ലക്ഷ്യമിട്ട് നടത്തിയ വിപുലമായ സർവ്വേയെത്തുടർന്നാണ് ഈ നടപടികൾ. പശ്ചിമബംഗാളിൽ നിലവിൽ 2,132 അംഗീകൃത മദ്രസകൾ പ്രവർത്തിക്കുമ്പോൾ, അയ്യായിരത്തോളം മദ്രസകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
സർക്കാരിന്റെ ഈ കടുത്ത നടപടിക്ക് പിന്നാലെ ബംഗാൾ രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ ശക്തമായ വാക്പോരും ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

