റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ ലോകനേതാക്കൾക്ക് മുന്നിൽ തങ്ങളുടെ നൂതന സാങ്കേതികവിദ്യ പ്രദർശിപ്പിച്ച് കൊച്ചി ആസ്ഥാനമായുള്ള മലയാളി സ്റ്റാർട്ടപ്പ്. കൊച്ചിയിലെ ഐറോവ് എന്ന സ്റ്റാർട്ടപ്പിനും സ്ഥാപകൻ ജോൺ ടി.മത്തായിക്കുമാണ് ഈ അപൂർവ്വ നേട്ടം കൈവരിക്കാൻ സാധിച്ചത്.
സൈനിക ആവശ്യങ്ങൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ‘ട്രൗട്ട്’ എന്ന അണ്ടർവാട്ടർ ഡ്രോൺ ആണ് അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട
37 സ്റ്റാർട്ടപ്പുകളാണ് ഈ പ്രദർശനത്തിൽ മാറ്റുരച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട
അഞ്ച് സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികളുമായി ലോകനേതാക്കൾ നേരിട്ട് സംവദിക്കുകയും വിവരങ്ങൾ ആരാഞ്ഞുറപ്പവുകയും ചെയ്തു. ഇതിനുപുറമെ, തിരുവനന്തപുരത്തുനിന്നുള്ള സെമികണ്ടക്ടർ സ്റ്റാർട്ടപ്പായ നേത്രാസെമിയും ഈ അന്താരാഷ്ട്ര പ്രദർശനത്തിൽ പങ്കാളികളായി ശ്രദ്ധ നേടി.
രാജ്യത്തിന്റെ പ്രതിരോധ സാങ്കേതികവിദ്യ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2024-ൽ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) സാമ്പത്തിക സഹായവും ഐറോവ് സ്റ്റാർട്ടപ്പിന് ലഭിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

