കൊല്ലം ജില്ലയിൽ ഓടയിൽ വീണ സ്മാർട്ട് ഫോൺ അതിവിദഗ്ദ്ധമായി പുറത്തെടുത്ത് ഉടമയ്ക്ക് തിരികെ നൽകി അഗ്നിരക്ഷാ സേന. പട്ടത്താനത്ത് താമസിക്കുന്ന ഹാജിറയുടെ മൊബൈൽ ഫോണാണ് അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ടത്.
സംഭവം നടന്നത് ഇന്നലെ രാവിലെ 9.30-ഓടെയാണ്. പോളയത്തോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.
ഹാജിറയും അവരുടെ മൂന്നു വയസ്സുള്ള മകളും പോളയത്തോട് ജംക്ഷനിലേക്ക് ഓടയ്ക്ക് മുകളിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. കുഞ്ഞിന്റെ കയ്യിലിരുന്ന മൊബൈൽ ഫോൺ കൈവഴുതി ഓടയിലേക്ക് താഴേക്ക് വീഴുകയായിരുന്നു.
ഓടയുടെ മേൽമൂടിയുടെ വിടവിലൂടെ ഫോൺ ഉള്ളിലേക്ക് പതിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ ഹാജിറ കടുത്ത പരിഭ്രാന്തിയിലായി. ഈ ദൃശ്യം കണ്ട
സമീപവാസിയായ ഒരു യുവാവ് ഉടൻ തന്നെ കടപ്പാക്കട അഗ്നിരക്ഷാ സേനാംഗങ്ങളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിച്ചേർന്നു. തുടർന്ന് ഫോൺ വീണ്ടെടുക്കാനുള്ള തീവ്ര ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഓടയുടെ കോൺക്രീറ്റ് സ്ലാബ് ഉയർത്തിയാണ് മൊബൈൽ ഫോൺ സുരക്ഷിതമായി പുറത്തെടുത്തത്. തുടർന്ന് യാതൊരു കേടുപാടുകളും കൂടാതെ ഫോൺ ഉടമയ്ക്ക് തന്നെ കൈമാറുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

