നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ മൗറീഷ്യസ് മുൻ പ്രസിഡന്റ് പ്രിഥിരാജ് സിങ് റൂപുൻ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജിയുടെ തത്സമയ വേഗവരയ്ക്ക് മോഡലായി.
മൗറീഷ്യസിന്റെ ഏഴാമത്തെ പ്രസിഡന്റായ പ്രിഥിരാജ് റൂപുന്റെ ചിത്രം, അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെടുത്തി വെറും ഏഴ് സെക്കൻഡുകൾക്കുള്ളിലാണ് ജിതേഷ്ജി വരച്ചൊരുക്കിയത്. അതിവേഗം തയ്യാറാക്കിയ ഈ ചിത്രത്തിന്മേലുള്ള തന്റെ സന്തോഷം മുൻ പ്രസിഡന്റ് പങ്കുവെച്ചു.
താൻ നാട്ടിലേക്ക് മടങ്ങുമ്പോൾ ഈ ചിത്രം മൗറീഷ്യസിലെ തന്റെ ഔദ്യോഗിക വസതിയിൽ സൂക്ഷിക്കുമെന്ന് പ്രിഥിരാജ് സിങ് റൂപുൻ വ്യക്തമാക്കി. പ്രമുഖ സംഘടനയായ ഇൻഡോ ഓവർസീസ് ട്രയ്ഡ് കൗൺസിലാണ് ഈ അപൂർവ്വ കലാസൃഷ്ടിക്ക് ആവശ്യമായ വേദിയൊരുക്കിയത്.
കേരള സന്ദർശനത്തിനിടയിലെ ഈ കലാപരമായ അനുഭവം ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നതായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

