തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള തീവ്രശ്രമവുമായി കെഎസ്ഇബി. ഇതിനായി ബോർഡ് ഡയറക്ടർമാർ നേരിട്ട് ഉത്തർപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെത്തി ചർച്ചകൾ നടത്തും.
കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യത്തിൽ സാമ്പത്തിക സഹായം നൽകണമെന്ന് കെഎസ്ഇബി സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ യൂണിറ്റിന് 13 രൂപ വരെ നൽകിയാണ് ബോർഡ് വൈദ്യുതി തരപ്പെടുത്തുന്നത്.
വരുന്ന ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഹ്രസ്വകാല കരാറുകൾ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മിഷൻ നേരത്തെ അനുമതി നൽകിയിരുന്നു. ചില പ്രത്യേക നിയന്ത്രണങ്ങളോടെയാണ് ഈ ഉയർന്ന വിലയ്ക്കുള്ള വൈദ്യുതി വാങ്ങൽ അനുവാദം നൽകിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

