ബെംഗളൂരുവിൽ നിന്ന് കാസർഗോഡേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ കർണാടകയിൽ വെച്ചുണ്ടായ ആക്രമണത്തിൽ കർശന നടപടിയുമായി സർക്കാർ. ബസിന് നേരെ അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത മന്ത്രി സി പി ജോൺ നിർദേശം നൽകി.
സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അപകടം വരുത്തിവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന സംശയത്തെ തുടർന്നാണ് സമഗ്ര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിട്ടുള്ളത്.
ഇന്നലെ രാത്രി 9 മണിയോടെ കർണാടകയിലെ ബിഡദി എന്ന സ്ഥലത്തുവെച്ചായിരുന്നു കെഎസ്ആർടിസി ബസിന് നേരെ ഈ ആക്രമണമുണ്ടായത്. ആക്രമണം നടന്ന സ്ഥലത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആയിരുന്നു കഴിഞ്ഞ എട്ടാം തീയതി മറ്റൊരു കെഎസ്ആർടിസി ബസ് മറിഞ്ഞ് രണ്ട് ജീവനക്കാർ ദാരുണമായി മരിക്കുകയും നിരവധി യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നത്.
ഈ പശ്ചാത്തലത്തിൽ പുതിയ സംഭവത്തിലെ ദുരൂഹത വർധിച്ചതോടെയാണ് കെഎസ്ആർടിസി അധികൃതർ നിയമനടപടികളിലേക്ക് കടന്നത്. സംഭവത്തിൽ ഔദ്യോഗികമായി ബിഡദി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കൂടാതെ, കുറ്റക്കാർക്കെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കർണാടക ഡിജിപിക്കും പരാതി സമർപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

