വീട്ടിലിരുന്ന് ആകര്‍ഷകമായ വരുമാനം നേടാമെന്ന വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേരള പൊലീസ്. ഓണ്‍ലൈന്‍ ജോലികള്‍ വാഗ്ദാനം ചെയ്തും നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തുമാണ് സംഘങ്ങള്‍ സജീവമായി തട്ടിപ്പുകള്‍ നടത്തിവരുന്നത്.
ഈ പശ്ചാത്തലത്തില്‍ ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ക്കെതിരെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. തട്ടിപ്പുകള്‍ക്കായി എന്‍ടിഎല്‍ (NTL) എന്ന പേരിലുള്ള വ്യാജ ആപ്പാണ് കുറ്റവാളികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.
പ്രധാനമായും വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെയാണ് ഇതിനായി ഇവര്‍ പ്രയോജനപ്പെടുത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളില്‍ ആകൃഷ്ടരായി ബന്ധപ്പെടുന്നവരെ വിദഗ്ധമായി കബളിപ്പിച്ചാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുന്നത്.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം രജിസ്റ്റര്‍ ചെയ്യാനും തുടര്‍ന്ന് വിവിധ ഓണ്‍ലൈന്‍ ജോലികളിലും നിക്ഷേപങ്ങളിലും പങ്കാളികളാക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

