കാന്തപുരം കാരന്തൂർ മർകസ് ഇംഗ്ലിഷ് മീഡിയം (മെംസ് ഇന്റർനാഷനൽ) സ്കൂളിൽ നവീകരിച്ച അത്ലറ്റിക് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് നിർവഹിച്ചു. വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് ആധുനിക രീതിയിലുള്ള കായിക പരിശീലന സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പിടിഎയുടെ സഹകരണത്തോടെ ഏകദേശം ഒരു കോടിയോളം രൂപ മുതൽമുടക്കിയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ಸುమారు രണ്ടായിരത്തോളം കാണികൾക്ക് ഒരേസമയം ഇരിക്കാൻ സാധിക്കുന്ന ഗാലറി, അന്താരാഷ്ട്ര നിലവാരമുള്ള അത്ലറ്റിക് ട്രാക്ക്, ആധുനിക ഫുട്ബോൾ ടർഫ് കോർട്ട്, വിവിധ ചാട്ടങ്ങൾക്കായുള്ള ജംപിങ് പിറ്റുകൾ, ഷോട്ട്പുട്ട് സർക്കിൾ, ഒഫീഷ്യൽസ് പവലിയൻ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സ്റ്റേഡിയം. സ്റ്റേഡിയത്തിലെ അത്ലറ്റിക് ട്രാക്കിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് കർമ്മം കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷംജിത്ത്.സി.വി നിർവഹിച്ചു.
ചടങ്ങിന്റെ ഭാഗമായി നടന്ന ഔദ്യോഗിക സമ്മേളനത്തിൽ മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മർകസ് ഡയറക്ടർ സി.പി.ഉബൈദുള്ള സഖാഫി, മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.എം.റഷീദ് സഖാഫി, സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി, വൈസ് പ്രിൻസിപ്പൽ റിനീഷ്.കെ.
മുഹമ്മദ്, കുന്നമംഗലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുമോൻ, പഞ്ചായത്ത് അംഗങ്ങളായ വി.അനിൽകുമാർ, ബിജു പൂതക്കണ്ടി, പിടിഎ പ്രസിഡന്റ് ഡോ. ഉമ്മർ മാസ്റ്റർ, മുഹമ്മദ് യൂസഫ് പന്നൂര്, ബാദുഷ സഖാഫി, എം.ജി.എസ് അക്കാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി, മുഹമ്മദ് ദിൽഷാദ്, ഹനീഫ് അസ്ഹരി, ഷഹീർ അദ്ഹരി തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഷാഹിദ് സഫർ അവതരിപ്പിച്ച ഫ്രീസ്റ്റൈൽ ഫുട്ബോൾ പ്രകടനം ഏറെ ശ്രദ്ധേയമായി. തുടർന്ന്, മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളുകളിൽ നിന്ന് ദേശീയ, രാജ്യാന്തര തലത്തിലുള്ള മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളായ കായിക താരങ്ങളെ ചടങ്ങിൽ മെഡലുകൾ സമ്മാനിച്ചു ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

