ഉത്തരാഖണ്ഡിലെ ചാമോലിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ തൊഴിലാളികൾ കുടുങ്ങി. മായാപൂരിലെ (പിപാൽക്കോട്ടി) THDC പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചുകൊണ്ടിരുന്ന തുരങ്കത്തിലേക്കാണ് അവശിഷ്ടങ്ങളും വെള്ളവും ഇരച്ചുകയറിയത്.
ഇന്ന് വൈകിട്ടോടെയാണ് നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ഈ സംഭവം ഉണ്ടായത്. അവശിഷ്ടങ്ങളും വെള്ളവും തുരങ്കത്തിലേക്ക് ഇരച്ചുകയറുന്ന സമയത്ത് 18 മുതൽ 19 വരെ തൊഴിലാളികൾ ഉള്ളിലുണ്ടായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
ഇതുവരെ 16 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ചമോലി ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാർ വ്യക്തമാക്കി. തുരങ്കത്തിനുള്ളിൽ ഇനിയെത്രപേർ കുടുങ്ങിക്കിടപ്പുണ്ടെന്ന കാര്യത്തിൽ വ്യക്തതവരുത്താനും അവരെ എത്രയും വേഗം പുറത്തെത്തിക്കാനുമുള്ള അടിയന്തര ശ്രമങ്ങൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

