ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ ഉൾപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എംഎസ്എഫ്). ഈ നിയമനം അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി മണ്ഡലം എംഎസ്എഫ് ആണ് ഔദ്യോഗികമായി പ്രമേയം അവതരിപ്പിച്ചത്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ സംഘടനയിൽ കടുത്ത വേദനയും നിരാശയും ഉണ്ടാക്കുന്നുണ്ടെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു. പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ പോലും പാർട്ടിയുടെ ആശയങ്ങളും നിലപാടുകളും ജനങ്ങളിലേക്ക് എത്തിച്ച യുവതലമുറയാണ് യഥാർത്ഥത്തിൽ പ്രസ്ഥാനത്തിന്റെ ശക്തി.
എന്നാൽ, പാർട്ടിക്കുവേണ്ടി നിരന്തരം പ്രയത്നിച്ചവരെ അധികാരത്തിലെത്തിയ ശേഷം അവഗണിക്കുന്ന സമീപനമാണ് ഉണ്ടാവുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. ജമാഅത്തെ ഇസ്ലാമി പശ്ചാത്തലമുള്ള വ്യക്തിക്ക് മന്ത്രിയുടെ ഓഫീസിൽ നിയമനം നൽകിയത് കൊണ്ടോട്ടിയിലെ എം.എസ്.എഫ് പ്രവർത്തകർക്കിടയിലും അനുഭാവികൾക്കിടയിലും വലിയ തോതിലുള്ള അതൃപ്തിക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

