ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയേയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസറെ പിന്തുണച്ച് മുൻ എൽഡിഎഫ് സർക്കാർ നടത്തിയ ഔദ്യോഗിക ഇടപെടലുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്പോൺസർക്ക് മേൽ ചുമത്തിയ പിഴ ഒഴിവാക്കുന്നതിനായി മുൻ സർക്കാർ നയതന്ത്രതലത്തിൽ നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള നിർണായക രേഖകളാണ് ലഭ്യമായിരിക്കുന്നത്.
അർജന്റീനയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക് സംസ്ഥാന സർക്കാർ അയച്ച ഔദ്യോഗിക കത്തിന്റെ പകർപ്പാണ് പുറത്തുവന്നിട്ടുള്ളത്. അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം സംസ്ഥാന സർക്കാർ കൂടി ഉൾപ്പെട്ട
ത്രികക്ഷി കരാറിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കത്ത്. മുൻ സർക്കാരിന്റെ ഭാഗമായിരുന്ന കായിക വകുപ്പ് സെക്രട്ടറിയാണ് അർജന്റീനയിലെ ഇന്ത്യൻ സ്ഥാനപതിക്ക് കത്തയച്ചിട്ടുള്ളത്.
സ്പോൺസർ ഫീസ് അയയ്ക്കാൻ വൈകിയതുൾപ്പെടെയുള്ള സാങ്കേതിക തടസ്സങ്ങളെ തുടർന്ന് അർജന്റീന ടീം പിന്മാറ്റം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടലുണ്ടായത്. ഫീസ് നൽകാൻ വൈകിയതിന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഈടാക്കിയ പിഴ ഒഴിവാക്കിക്കിട്ടാൻ നയതന്ത്രതലത്തിലുള്ള ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് കത്തയച്ചിട്ടുള്ളത്.
2025 ജൂലൈ 7നാണ് ഈ കത്ത് അയച്ചിരിക്കുന്നത്. അർജന്റീന ടീമിന്റെ പിന്മാറ്റം സർക്കാരിന്റെ സാമ്പത്തിക ഭദ്രതയെയും പ്രശസ്തിയെയും ബാധിക്കുമെന്ന് കായിക വകുപ്പ് സെക്രട്ടറി കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇത് സർക്കാരിന്റെ സൽപേരിന് കളങ്കമുണ്ടാക്കുമെന്നും ഫണ്ട് ശേഖരണ നടപടികളെ സാരമായി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അർജന്റീന ടീമിന്റെ വരവ് സർക്കാർ നേരിട്ട് പങ്കാളിയായ ത്രികക്ഷി കരാറാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ രേഖകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

