അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചനയുമായി ഇറാന് രംഗത്ത്. വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ സമ്മതിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇറാന് ഔദ്യോഗികമായി തള്ളിക്കളഞ്ഞു.
അറുപത് ദിവസത്തെ കാലയളവ് നീട്ടാന്‍ സമ്മതിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇത്തരത്തില്‍ നിഷേധിക്കപ്പെട്ടത്. അതേസമയം, അമേരിക്കയെയും ഇറാനെയും ചര്‍ച്ചകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയ്ക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കുകയും, ഇറാഖിനെതിരെ നാവിക ഉപരോധം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ, ഹോര്‍മുസ് കടലിടുക്ക് അടിയന്തരമായി പൂര്‍ണ്ണതോതില്‍ തുറക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജൻസി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തുര്‍ക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കെത്തിയ ഡോണള്‍ഡ് ട്രംപ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഏതു നിലയിലാണെന്നു വരെ ഇറാന് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നാണ് പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്റെ വിമാനത്തിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജൂലൈ എട്ടിന് അദ്ദേഹം വിമാനം മാറി കയറിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

