സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലെ (ഡയറ്റ്) മുന്നൂറോളം ജീവനക്കാർ ശമ്പളം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ മൂന്ന് മാസമായി ശമ്പള വിതരണം മുടങ്ങിയതോടെയാണ് ജീവനക്കാർ ദുരിതത്തിലായത്.
ഏപ്രില്‍ മാസം മുതൽ ശമ്പളം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം ജില്ലകൾക്ക് പുറത്ത് ജോലി ചെയ്യുന്നവരാണ് ഇതിൽ ഏറെയും എന്നതിനാൽ പ്രതിമാസ ചെലവുകൾ കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ് പലരും.
സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായാണ് ഡയറ്റ് പ്രവർത്തിക്കുന്നത്. പ്ലാൻ ഫണ്ടിൽ നിന്നാണ് ശമ്പളമുൾപ്പെടെയുള്ള ചെലവുകൾക്കായി തുക വകയിരുത്തുന്നത്.
ഈ പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്രവും സംസ്ഥാനവും തമ്മിൽ 60:40 എന്ന അനുപാതത്തിലാണ് ഫണ്ട് പങ്കിടുന്നത്. നിലവിൽ കേന്ദ്ര വിഹിതം ലഭിക്കാൻ വൈകുന്നതാണ് ശമ്പളം മുടങ്ങാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ വിഷയം സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസൂദ്ദീന്‍ വ്യക്തമാക്കി. ഡയറ്റിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിശോധിക്കുമെന്നും അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അതേസമയം, ഫണ്ട് ലഭ്യമാക്കുന്നതിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

