തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും പ്രാദേശികമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും ജനപ്രതിനിധികൾക്കൊപ്പം തന്നെ റസിഡൻസ് അസോസിയേഷനുകൾ ഉൾപ്പെടുന്ന ഗ്രാമസഭകൾക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് തൃശൂർ നിയോജകമണ്ഡലം എം.എൽ.എ രാജൻ ജെ. പല്ലൻ വ്യക്തമാക്കി.
നാടിന്റെ സമഗ്രമായ പുരോഗതിക്കായി വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ഇത്തരം ജനകീയ കൂട്ടായ്മകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ (CORWA) തൃശൂർ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അസോസിയേഷന്റെ സുവനീർ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് ധീരജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സൈനുദ്ദീൻ സ്വാഗതവും, കോർവ സംസ്ഥാന പ്രസിഡന്റ് പുതുക്കുടി മുരളീധരൻ മുഖ്യപ്രഭാഷണവും നടത്തി. വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സനൽകുമാറും, വരവ്-ചെലവ് കണക്കുകൾ ട്രഷറർ ഹരിദാസും യോഗത്തിൽ അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ജെയിംസ് മാഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കൃഷ്ണകുമാർ, ശേഖർ എ.സി, കോർവ വനിതാ സബ് കമ്മിറ്റി ജില്ലാ പ്രസിഡന്റ് ഹേമാംബിക കെ, സെക്രട്ടറി കവിത ജെയിംസ്, പ്രിൻസി സാബു, ഫൗസിയ അസാദ് തുടങ്ങിയവർ സംസാരിച്ചു. അനിൽ പി.
ഡി കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തിന് ശേഷം വിവിധ റെസിഡൻസ് അസോസിയേഷനുകളിൽ നിന്നുള്ള കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ നടന്ന വൈവിധ്യമാർന്ന കലാപരിപാടികൾ പരിപാടിക്ക് കൊഴുപ്പേകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

