വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ വിഷയത്തില്‍ നിയമനടപടികളിലേക്ക് നീങ്ങാന്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.
വിഷയത്തില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി ഗൗരവമായി പരിഗണിച്ചുവരികയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറില്‍ ഓഹരി കൈമാറ്റത്തിന് അനുകൂലമായ ഏതെങ്കിലും വ്യവസ്ഥകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും സെക്രട്ടേറിയേറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട
അന്തിമ തീരുമാനം നാളെ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ കൈക്കൊള്ളും. അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് സിപിഐ സെക്രട്ടേറിയേറ്റ് ഉറപ്പിച്ചു പറഞ്ഞു.
ഈ വിഷയത്തില്‍ തര്‍ക്കം പരിഹരിക്കുന്നതിനായി സിപിഐഎം നേതൃത്വവുമായി നാളെ നിര്‍ണായക ചര്‍ച്ച നടക്കുന്നുണ്ട്. കൂടാതെ, വരാനിരിക്കുന്ന രാഷ്ട്രീയ പ്രക്ഷോഭ പരിപാടികളും യോഗം വിലയിരുത്തി.
സെപ്റ്റംബര്‍ 1-ന് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ‘ഡല്‍ഹി ചലോ’ സമരത്തില്‍ കേരളത്തില്‍ നിന്ന് 1700 പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഇവര്‍ക്കായി ഓഗസ്റ്റ് 28-ന് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

