വിയറ്റ്നാമിൽ ഉണ്ടായ ദാരുണമായ സ്പീഡ് ബോട്ട് അപകടത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാളെ കേരളത്തിലെത്തിക്കും.
കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലൗനി തോമസ് എന്നിവരുടെ ഭൗതികശരീരങ്ങളാണ് നാട്ടിലെത്തിക്കുന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്നും നാളെ രാവിലെ 6:30-ന് പുറപ്പെടുന്ന എയർ ഇന്ത്യ (AI 2605) വിമാനത്തിൽ രാവിലെ 08:50-ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തിച്ചേരും.
ഇവർക്കൊപ്പം അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മറ്റ് 13 ഇന്ത്യക്കാരുടെ മൃതദേഹങ്ങളും ഇതേ വിമാനത്തിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.
അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം നിലവിൽ പുരോഗമിക്കുകയാണ്. യാത്രയ്ക്കിടെ വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ പാലിച്ചില്ലെന്ന ആരോപണവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

