കോഴിക്കോട് ജില്ലയിലെ താമരശ്ശേരി തപാൽ ഓഫിസിന് സമീപമുള്ള ലോഡ്ജിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി മേലെ നെല്ലിമുണ്ട
സ്വദേശി പാറമ്മൽ പി. കെ.
റഹീം (49) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹം ഈ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു.
ലോഡ്ജ് മുറിയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വിവരം ലഭിച്ച ഉടൻ തന്നെ താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർനടപടികൾ സ്വീകരിച്ച ശേഷം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

