കൊല്ലം ജില്ലയിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പരിശോധനയിൽ വൻ ലഹരിശേഖരവുമായി യുവാവ് പിടിയിലായി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയിൽ നിന്ന് 6200 ടൈഡോൾ ഗുളികകളും 20 നൈട്രേസെപം ഗുളികകളുമാണ് അധികൃതർ പിടിച്ചെടുത്തത്.
ഉച്ചയ്ക്ക് 2.20 മണിയോടെ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷന് സമീപമുള്ള ഇടറോഡിൽ വെച്ചാണ് പ്രതിയെ ലഹരി വസ്തുക്കളുമായി പിടികൂടിയത്. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.
ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നടപടി സ്വീകരിച്ചത്. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മിനേഷ്യസ്, ബിനുലാൽ എസ്, പ്രിവന്റീവ് ഓഫീസർമാരായ ഷെഫീഖ് ബി, ദിലീപ്കുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം എസ്, ശ്രുതി ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്കുമാർ ജി എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

