ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പൂർവ്വാപർ മാഗസീൻ ഏർപ്പെടുത്തിയ ഈ വർഷത്തെ പൂർവ്വാപർ ഭാഷാസേതു പുരസ്കാരത്തിന് പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസു (ആർ.സുരേന്ദ്രൻ) അർഹനായി. വിവിധ ഭാഷകൾ തമ്മിലുള്ള സാംസ്കാരിക വിനിമയത്തിനും സൗഹാർദ്ദപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം.
51,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളം, ഹിന്ദി ഭാഷകളിലായി നൂറോളം മൗലിക കൃതികളും വിവർത്തനങ്ങളുമായി സാഹിത്യരംഗത്ത് സജീവ സാന്നിധ്യമാണ് ഡോ.ആർസു.
ഇതിനോടകം തന്നെ നിരവധി ദേശീയ പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് ഗോണ്ടയിലെ ലാൽ ബഹാദുർ ശാസ്ത്രി കോളജിൽ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പൂർവ്വാപർ മാഗസീൻ എഡിറ്റർ ഡോ.സൂര്യപാൽ സിങ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

