മലയാളിക്ക് അഭിമാനമായി നാസ ആസ്ട്രനോട്ട് അനില്‍ മേനോന്റെ ബഹിരാകാശ യാത്രയ്ക്ക് നാളെ തുടക്കം കുറിക്കുന്നു. എക്സ്പെഡിഷന് 75 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുന്നത്.
കസാഖിസ്താനില്‍ നിന്ന് നാളെ രാത്രി 8:17-നാണ് റഷ്യന്‍ നിര്‍മിത സോയൂസ് എംഎസ് 29 പേടകം വിക്ഷേപിക്കുന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന് മേനോന്റെ മകനാണ് അനില്‍ മേനോന്.
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന അനില്‍, എന്‍ജിനീയറിങ്ങിലും മെഡിസിനിലും ബിരുദധാരിയാണ്. യുഎസ് സ്പേസ് ഫോഴ്സില്‍ കേണലായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, എമര്‍ജന്‍സി മെഡിസിനില്‍ വിദഗ്ധനാണ്.
2014-ലാണ് ഫ്ലൈറ്റ് സര്‍ജനായി അദ്ദേഹം നാസയിലെത്തുന്നത്. ബഹിരാകാശ നിലയത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുക എന്നതാണ് അനിലിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന്.
റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോടര്‍ ദുബ്രോവ്, അന്ന കികിന എന്നിവരാണ് അനിലിനൊപ്പം ഈ ദൗത്യത്തിലുള്ളത്. എട്ടു മാസത്തോളം നീളുന്നതാണ് ഈ ബഹിരാകാശ വാസം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. എക്സ്പെഡിഷന് 74, എക്സ്പെഡിഷന് 75 എന്നീ ദൗത്യങ്ങളില്‍ ഭാഗമാകുന്ന സംഘം, 2027 ഏപ്രിലില്‍ മാത്രമേ ഭൂമിയിലേക്ക് മടങ്ങിയെത്തുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

