സംസ്ഥാനത്ത് ‘തൂഫാൻ’ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട് വെച്ചാണ് അദ്ദേഹം പുതിയ പ്രഖ്യാപനം നടത്തിയതത്.
ഒന്നാം ഘടകം തുടരുന്നതിനോടൊപ്പമാകും പുതിയ പദ്ധതിയുടെ പ്രവർത്തനങ്ങളും ആരംഭിക്കുക. ജനങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് രണ്ടാം ഘട്ടത്തിൽ മുൻഗണന നൽകുന്നത്.
ഇതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീ പ്രവർത്തകരും ഹരിതകർമ്മ സേനയും ഈ ദൗത്യത്തിന്റെ സജീവ ഭാഗമായി മാറും.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം തന്നെ തൂഫാൻ പതാക ഉയർത്തും. എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ട് വാർഡ് തലത്തിൽ ‘തൂഫാൻ സമിതി’ രൂപീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇതിന്റെ തുടർച്ചയായി തൂഫാൻ ഗ്രാമസഭകൾ ചേരുകയും ‘തൂഫാൻ വാരിയേഴ്സിനെ’ കണ്ടെത്തുകയും ചെയ്യും. ഗ്രാമങ്ങളെ ചേർത്തുനിർത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

