കോഴിക്കോട് കുന്ദമംഗലത്തെ കാരന്തൂർ മർകസിലെത്തി സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച അര മണിക്കൂറിലധികം നീണ്ടുനിന്നു.
സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കായിക മേഖലയെയും കായിക വിദ്യാഭ്യാസത്തെയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ വിഷയമായി. കൂടാതെ, പുരാവസ്തു-ആർക്കെയ്വ്സ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി എന്ന നിലയിൽ കോഴിക്കോടിന്റെ ചരിത്രപരമായ പൈതൃകങ്ങളെ ആഴത്തിൽ പഠനവിധേയമാക്കുന്നതിനും അവ പൊതുജനങ്ങൾക്ക് മുൻപാകെ പ്രദർശിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും ഇരുവരും സംസാരിച്ചു.
മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

