കോഴിക്കോട്: കല്ലാച്ചി വിഷ്ണുമംഗലം പുഴയിലെ ബണ്ടിനു സമീപം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടിക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്ത് (43) ആണ് മരിച്ചത്.
വളയം ടൗണിനു സമീപത്തുള്ള താമസക്കാരനാണ് ഇദ്ദേഹം. ഇന്ന് പുലർച്ചെ കളിക്കാൻ പോകുന്നു എന്ന് വീട്ടുകാരോട് അറിയിച്ച ശേഷം രഞ്ജിത്ത് സ്കൂട്ടറിൽ പുറപ്പെടുകയായിരുന്നു.
രാവിലെ 5.30-ഓടെ പുഴയുടെ സമീപത്തായി അദ്ദേഹത്തിന്റെ സ്കൂട്ടർ, ചെരിപ്പ്, കുട എന്നിവ കണ്ടെത്തുകയായിരുന്നു.
ഇതേത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. നാട്ടുകാരും പൊലീസും നാദാപുരത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും സംയുക്തമായി രാവിലെ 8.30-ഓടെയാണ് പുഴയിൽ തെരച്ചിൽ ആരംഭിച്ചത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്ലാച്ചി ഗവ.
ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സബീനയാണ് മരിച്ച രഞ്ജിത്തിന്റെ ഭാര്യ. മൃതദേഹം നടപടികൾ പൂർത്തിയാക്കുന്നതിനായി നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഏകദേശം ഒരു വർഷം മുൻപ് ഇതേ വിഷ്ണുമംഗലം പുഴയിൽ വീണ് രഞ്ജിത്തിന്റെ ബന്ധുവായ റോഷിൽ മരണപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

