കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ നടപ്പിലാക്കുന്ന ‘ആലപ്പുഴ എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കർശന നിർദേശം. പദ്ധതിയുടെ അവലോകന യോഗത്തിലാണ് സെപ്റ്റംബർ 30-നകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് അറിയിച്ചത്.
93.177 കോടി രൂപ ചെലവഴിച്ചുള്ള ഈ വികസന പദ്ധതിയിൽ ആലപ്പുഴ ബീച്ച്, വിവിധ കനാലുകൾ, രാജ്യാന്തര ക്രൂയിസ് ടെർമിനലുകൾ എന്നിവയുടെ നവീകരണവും സൗന്ദര്യവൽക്കരണവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി പി.സി.വിഷ്ണുനാഥ്, ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കെ.സി.വേണുഗോപാൽ എംപി എന്നിവർ ബീച്ചിലെ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു.
പദ്ധതി വൈകിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കെ.സി.വേണുഗോപാൽ എംപി, വിവിധ ജോലികൾ ഒരേസമയം ഏകോപിപ്പിച്ച് വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയുടെ സമഗ്ര വികസനത്തിന് ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നും അനാവശ്യമായ കാലതാമസം ഒഴിവാക്കണമെന്നും ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഓർമ്മിപ്പിച്ചു.
മാസങ്ങൾക്ക് മുൻപ് ആരംഭിച്ച പദ്ധതിയുടെ നിലവിലെ പുരോഗതി 10 ശതമാനത്തിൽ താഴെ മാത്രമാണെന്ന് വിലയിരുത്തലിൽ വ്യക്തമായി. അവലോകന യോഗത്തിൽ കലക്ടർ ഷാജി വി.നായർ, നഗരസഭാധ്യക്ഷ മോളി ജേക്കബ്, കൗൺസിലർമാരായ എ.എം.നൗഫൽ, ആർ.ആർ.ജോഷി രാജ്, ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു, അഡീഷനൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് സിഇഒ മനോജ് കൂമാർ കിനി, എഡിഎം സി.പ്രേംജി, മുസിരിസ് പ്രോജക്ട് ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ആർ.സി.പ്രോംഭാസ്, ടൂറിസം ജോയിന്റ് ഡയറക്ടർ ഗിരീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

