സംവിധായകൻ കമൽ ഒരുക്കിയ നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേതാവാണ് ജിഷ്ണു രാഘവൻ. മലയാളത്തിൽ മികച്ച നിരവധി സിനിമകളുടെ ഭാഗമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തെ വലിയൊരു ഞെട്ടലായിരുന്നു.
ജിഷ്ണുവിനൊപ്പം തന്റെ അരങ്ങേറ്റ ചിത്രത്തിൽ അഭിനയിച്ച നടിയായ ഭാവന, ഇപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ്. ഫ്രയിമെക്സ് സ്റുഡിയോസിന് നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ്സ് തുറന്നത്.
വളരെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിരുന്ന ജിഷ്ണു രോഗബാധിതനായ വിവരം അറിഞ്ഞപ്പോൾ വലിയ ഷോക്കായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. ഭാവന പങ്കുവെച്ച വാക്കുകൾ ഇങ്ങനെ: “ജിഷ്ണു ചേട്ടൻ ഭയങ്കര ഫൺ ആയിരുന്നു.
ഒരുപാട് സംസാരിക്കുകയും പഠിക്കുന്ന സമയത്തെ കുറേ കഥകളൊക്കെ പറയുകയും ചെയ്യുന്ന വളരെ ജെനുവിൻ ആയിട്ടുള്ള ഒരു മനുഷ്യനായിരുന്നു. വളരെ ആരോഗ്യവാനായ, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഒരാളായിരുന്നു.
പെട്ടെന്ന്, ജിഷ്ണു ചേട്ടന്റെ ജീവിതത്തിൽ അങ്ങനെയൊരു ടേൺ വന്നപ്പോൾ നമ്മളെല്ലാവരും ഷോക്ക് ആയിപ്പോയി. ഈ അടുത്തിടെ, എനിക്ക് തോന്നുന്നു ഒരു മൂന്ന് മാസം മുൻപ് ചരമവാർഷികം വന്നപ്പോൾ ഞാനും എന്റെ വേറെ രണ്ട് മൂന്ന് സുഹൃത്തുക്കളും കൂടി അദ്ദേഹത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴും അതാലോചിക്കുമ്പോൾ ഒരു സങ്കടമാണ്.” വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, നേരറിയാൻ സിബിഐ, ഫ്രീഡം, യുഗപുരുഷൻ, ഓർഡിനറി, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിൽ ജിഷ്ണു വേഷമിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

