തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ – ആമല – ആയിരംകാൽ മേഖലയിൽ ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ പതിനാല് അടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടെത്തി. ഇന്നലെ രാവിലെ വീട്ടുകാർ വളർത്തുന്ന പൂച്ച കിണറിന് അരികിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകണ്ടാണ് വീട്ടുകാർ പരിശോധന നടത്തിയത്.
കിണറ്റിൽ നിന്ന് പാമ്പിന്റെ ചീറ്റൽ ശബ്ദം കേട്ടതോടെ ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പരുത്തിപ്പള്ളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർ വിദഗ്ധമായി പാമ്പിനെ പിടികൂടി.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ് റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. ആഴമുള്ള കിണറ്റിലേക്ക് വലയിറക്കി പാമ്പിനെ കരയിലെത്തിച്ച ശേഷം സുരക്ഷിതമായി പിടികൂടുകയായിരുന്നു.
2025 ജൂലൈ മാസത്തിൽ പേപ്പാറ ഡാം പരിസരത്തുനിന്ന് പതിനഞ്ച് അടിയോളം നീളവും ഇരുപത് കിലോയോളം തൂക്കവുമുള്ള കൂറ്റൻ രാജവെമ്പാലയെ ജി.എസ് റോഷ്നി ഒറ്റയ്ക്ക് പിടികൂടി ചാക്കിലാക്കിയിരുന്നു. വെറും ആറ് മിനിറ്റിനുള്ളിൽ നടത്തിയ ഈ സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ഉദ്യോഗസ്ഥയ്ക്ക് വ്യാപകമായ പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

