തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് വിളവൂർക്കലിൽ മുപ്പതുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങത്താംകോട് ശിവശൈലത്തിൽ താമസിക്കുന്ന വിഷ്ണുവിന്റെ ഭാര്യ കാവ്യയാണ് മരണപ്പെട്ടത്.
സംഭവം നടന്നത് വൈകുന്നേരം 5:30 ഓടെയാണ്. തന്റെ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനായി മുറിയിൽ പ്രവേശിച്ച കാവ്യ വാതിൽ ഉള്ളിൽ നിന്ന് അടയ്ക്കുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് വിഷ്ണുവിന്റെ മാതാവായ ശോഭന വാതിലിൽ മുട്ടി വിളിച്ചു. എന്നാൽ പ്രതികരണമൊന്നും ലഭിച്ചില്ല.
സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. പിന്നീട് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കാവ്യയെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ സാമ്പത്തിക ബാധ്യതകളെ തുടർന്ന് വിഷ്ണുവും കാവ്യയും തങ്ങളുടെ ആറും രണ്ടും വയസ്സുള്ള മക്കൾക്കൊപ്പം വീടുവിട്ടു പോയിരുന്നു.
പിന്നീട് പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് ഇവരെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

