നീരേറ്റുപുറം പൈതൃകത്തിന്റെ ഭാഗമായ തിരുവോണ ജലോത്സവം ഇത്തവണയും സവിശേഷമായ രീതിയിൽ സംഘടിപ്പിക്കപ്പെടുന്നു. 69-ാം വർഷത്തിലേക്ക് കടക്കുന്ന ഈ ജലോത്സവം 2026 ഓഗസ്റ്റ് 20 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെയാണ് അരങ്ങേറുന്നത്.
പമ്പാ നദിയുടെ തീരത്തായി ക്രമീകരിക്കുന്ന ജലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ പൂർത്തിയാക്കി വരുന്നത്. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ജലമേളയിൽ വിവിധ ബോട്ട് ക്ലബ്ബുകളും വള്ളംകളി പ്രേമികളും ഇത്തവണയും ആവേശത്തോടെ അണിനിരക്കും.
ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും സംഘാടക സമിതി ഉറപ്പുവരുത്തുന്നുണ്ട്. പ്രദേശവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടത്തെയാണ് ഇത്തവണത്തെ ജലോത്സവത്തിൽ പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

