ഓണാവധി പ്രമാണിച്ച് ഉത്തരേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആകർഷകമായ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി). വിമാനയാത്രയും ട്രെയിൻ യാത്രയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ടൂർ പാക്കേജുകളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
ഉത്തരേന്ത്യയിലെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ സേവനം മികച്ച അവസരമൊരുക്കുന്നു. യാത്രാ സൗകര്യം, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങളാണ് പാക്കേജിന്റെ ഭാഗമായി ലഭ്യമാക്കുന്നത്.
ബുക്കിങ് സംബന്ധിച്ച വിശദാംശങ്ങളും ടൂർ ഷെഡ്യൂളുകളും ഔദ്യോഗിക വെബ്സൈറ്റ് വഴി യാത്രക്കാർക്ക് പരിശോധിക്കാവുന്നതാണ്. സീറ്റുകളുടെ ലഭ്യത കുറവായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് യാത്രാ തടസ്സങ്ങൾ ഒഴിവാക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

