ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കോട്ടയം കുറവിലങ്ങാട് ഡി പോൾ പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ‘വേൾഡ് കപ്പ് ഫിയെസ്റ്റ’ എന്ന പേരിൽ നടന്ന ആഘോഷങ്ങൾ സ്കൂൾ അങ്കണത്തിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് അരങ്ങേറിയത്.
ആഘോഷ പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായത് പ്ലസ് വൺ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ആയിരുന്നു. വിവിധ രാജ്യങ്ങളുടെ ലോകകപ്പ് ജേഴ്സിയണിഞ്ഞെത്തിയ വിദ്യാർഥികൾക്കൊപ്പം സഹപാഠികളും നൃത്തച്ചുവടുകളുമായി അണിചേർന്നത് പരിപാടിക്ക് ആവേശം പകർന്നു.
തുടർന്ന് നടന്ന 101 ഗോൾ ചലഞ്ചിൽ അധ്യാപകരും വിദ്യാർഥികളും ആവേശത്തോടെ പങ്കെടുത്തു. ചലഞ്ചിന്റെ ആദ്യ കിക്കെടുത്തത് സ്കൂൾ പ്രിൻസിപ്പൽ ഫാ.
ബിജോയ് കിഴക്കേതോട്ടമായിരുന്നു. തുടർന്ന് ബർസാർ ഫാ.
ജസ്റ്റിൻ വിളക്കുന്നേൽ, വൈസ് പ്രിൻസിപ്പൽ സോണിയ തോമസ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് 101 ഗോൾ എന്ന ലക്ഷ്യം വിജയകരമായി പൂർത്തിയാക്കി. കൂടാതെ, വിദ്യാർഥികൾക്കായി 2026 ലോകകപ്പ് പ്രവചന മത്സരവും വിദ്യാലയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

