അസംയിലെ ജോർഹട്ടിൽ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുണ്ടായ അപകടത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ആകെ ആറുപേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ട
വിമാനം പൂർണ്ണമായും കത്തിനശിച്ചു. സംഭവസ്ഥലത്ത് നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട
സഹപൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
45 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അപകടകാരണങ്ങളെക്കുറിച്ചും സാങ്കേതിക തകരാറുകൾ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചും വിശദമായ പരിശോധനകൾ നടന്നു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

