22-ാമത് പി കേശവദേവ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചുകൊണ്ട് പ്രശസ്ത നോവലിസ്റ്റും കഥാകാരനും പത്രപ്രവർത്തകനുമായ സുഭാഷ് ചന്ദ്രനെ ഇത്തവണത്തെ സാഹിത്യ പുരസ്കാരത്തിനായി തിരഞ്ഞെടുത്തു.
മലയാള സാഹിത്യത്തിന്റെ ആധുനികോത്തര കാലഘട്ടത്തെ സവിശേഷമായ ആഖ്യാനശൈലിയിലൂടെ അടയാളപ്പെടുത്തുന്ന അദ്ദേഹത്തിന്റെ രചനാമികവാണ് അവാർഡിന് അർഹമാക്കിയത്. അതേസമയം, സമൂഹത്തിൽ മികച്ച രീതിയിലുള്ള ആരോഗ്യ വിദ്യാഭ്യാസം പകർന്നുനൽകുന്ന വ്യക്തികളെ ആദരിക്കുന്നതിനായുള്ള 2026-ലെ പി.
കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്കാരം പ്രശസ്തയായ ഡോ. തങ്കം സുബ്രഹ്മണ്യന് സമ്മാനിക്കും.
അപരിചിതയായ ഒരു രോഗിക്ക് തന്റെ സ്വന്തം വൃക്ക ദാനം ചെയ്തുകൊണ്ടുള്ള മാതൃകാപരമായ നിസ്വാർത്ഥ സേവനമാണ് ഇവരെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

