ചന്ദ്രന്റെ ഉപരിതലത്തിൽ കൂറ്റൻ ഉൽക്കാപതനം നടന്നതായി റിപ്പോർട്ട്. 728 അടി വ്യാസവും 141 അടി ആഴവുമുള്ള പുത്തൻ ഗർത്തമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
2024-ലാണ് ഈ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. രണ്ട് ഫുട്ബോള്‍ മൈതാനങ്ങളേക്കാള്‍ കൂടുതൽ വലിപ്പമുള്ള ഈ ഗർത്തം രൂപപ്പെടാൻ കാരണം ശക്തമായ ഉൽക്കാശിലയുടെ ഇടിച്ചുകയറലാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കി.
ഗർത്തം രൂപപ്പെട്ട് അധികം വൈകാതെ തന്നെ ഈ ഭാഗത്തുകൂടി കടന്നുപോയ നാസയുടെ ലൂണാർ റെക്കോണൈസൻസ് ഓർബിറ്റർ (LRO) ഇതിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. തുടർന്ന് ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ പരിശോധിക്കുന്നതിനിടയിൽ 2025 ഓഗസ്റ്റിലാണ് ഗവേഷകർ ഇതൊരു പുതിയ ഗർത്തമാണെന്ന് തിരിച്ചറിഞ്ഞത്.
ഇതിനു പിന്നാലെ LRO ഉപയോഗിച്ച് കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ വീണ്ടും ശേഖരിക്കുകയുണ്ടായി. നൂറു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇത്രയും വലിയ ഗർത്തങ്ങൾ ചന്ദ്രനിൽ രൂപപ്പെടാറുള്ളതെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു.
അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ തോമസ് മക്ഗെച്ചിനോടുള്ള ആദരസൂചകമായി ഈ ഗർത്തത്തിന് ‘മക്ഗെച്ചിൻ ഗർത്തം’ എന്ന് പേരിടുകയും ചെയ്തു. നാസയുടെ LRO ടീം അംഗമായ റോബർട്ട് വാഗ്നറാണ് ചന്ദ്രനിലെ ഈ പുതിയ ഗർത്തം ആദ്യം തിരിച്ചറിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

