സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. കെ.ജെ.
റീനയെ മാറ്റിയ നടപടി ഔദ്യോഗിക വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ ഡയറക്ടർ 15 ദിവസം അവധിയിൽ പ്രവേശിച്ചു എന്ന് സ്ഥലംമാറ്റ ഉത്തരവിൽ പരാമർശിച്ചിരുന്നു.
എന്നാൽ, താൻ 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാൽ രണ്ടര ദിവസത്തെ അവധി മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഡോ. റീന വ്യക്തമാക്കി.
മൂന്ന് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കിയതിനാലും സർക്കാരിന്റെ അനുമതിയില്ലാതെ ചില തീരുമാനങ്ങൾ കൈക്കൊണ്ടെന്നുമാണ് സ്ഥലംമാറ്റത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പുതിയ സർക്കാർ അധികാരമേറ്റയുടൻ ശബരിമലയിലേക്ക് ഡോക്ടർമാരെ അയക്കാൻ കഴിയില്ലെന്ന് കത്തു നൽകിയത് തെറ്റായ നടപടിയാണെന്ന് വകുപ്പ് മന്ത്രി വിമർശിച്ചു.
ഈ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് ഡോ. കെ.ജെ.
റീന രംഗത്തെത്തി. “ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറിക്കു നല്കിയ അപേക്ഷയില്‍ 12ന് ഉച്ചയ്ക്കു ശേഷവും 15, 16 തീയതികളിലുമാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.
30 വര്‍ഷത്തിലേറെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥയോടു കാട്ടുന്ന നീതി നിഷേധമാണിത്.” എന്ന് അവർ പ്രതികരിച്ചു. താൻ അസുഖബാധിതയാണെന്ന കാര്യം മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ നേരത്തെ അറിയിച്ചിരുന്നുവെന്നും വാട്സാപ്പ് വഴി ബന്ധപ്പെട്ടവർക്ക് വിവരം കൈമാറിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അവധിയിലായിരുന്ന സമയത്തും ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്തതായും ഫയലുകൾ നോക്കിയിരുന്നുവെന്നും ഡോ. റീന വ്യക്തമാക്കി.
ശബരിമലയിലെ മെഡിക്കൽ സൗകര്യങ്ങളെക്കുറിച്ച് ദേവസ്വത്തിന് കത്തു നൽകിയത് സ്വന്തം നിലയ്ക്കല്ലെന്നും, പബ്ലിക് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസറുടെയും അഡീഷണൽ ഡയറക്ടറുടെയും നിർദ്ദേശപ്രകാരമാണെന്നും അവർ വിശദീകരിച്ചു. ശബരിമലയിൽ തീർത്ഥാടകർക്ക് ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആ നടപടി സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കി.
ഡോ. കെ.ജെ.
റീനയെ എറണാകുളം റീജനൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് സ്ഥലംമാറ്റിയിരിക്കുന്നത്. പകരം ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (കുടുംബ ക്ഷേമ വിഭാഗം) ഡോ.
വി. മീനാക്ഷിക്ക് ഡയറക്ടറുടെ പൂർണ്ണ അധികച്ചുമതല നൽകി സർക്കാർ ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

