നയതന്ത്ര തലത്തിൽ നിർണ്ണായകമായ നിലപാടുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ രംഗത്ത്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പ്രതിഷേധങ്ങള്‍ക്കെതിരായ യുഎന്നിലെ മനുഷ്യാവകാശമടക്കം കൈകാര്യം ചെയ്യുന്ന പ്രത്യേക ദൂതന്മാരുടെ സംയുക്ത പ്രസ്താവന തള്ളിയ മാർക്കോ റൂബിയോ, അവരുടെ നിലപാട് ഇരട്ടത്താപ്പാണെന്നും കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം, അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.
അതേസമയം, മാർക്കോ റൂബിയോ ഇന്ത്യയിലെത്തുമ്പോള്‍ പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ അതൃപ്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് 6 യുഎസ് സ്റ്റേറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ അദ്ദേഹത്തിന് കത്ത അയച്ചിരുന്നു. എന്നാൽ റൂബിയോയുടെ പുതിയ നിലപാടിനെതിരെ കോൺഗ്രസ് നേതൃത്വം ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.
“വെള്ളക്കാരന്റെ വാക്കുകള്‍ ആര് മുഖവിലക്കെടുക്കുന്നെന്ന്” കോൺഗ്രസ് വക്താവ് പവന് ഖേര ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

