മലയാളി പ്രേക്ഷകർക്കിടയിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന് ഉള്ള സ്വീകാര്യത ഒരിക്കൽ കൂടി വ്യക്തമാക്കിക്കൊണ്ട് ഹാപ്പി എന്ന ചിത്രം തിയറ്ററുകളിൽ വീണ്ടും വൻ വിജയം കൊയ്യുന്നു. ഇരുപത് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രം വീണ്ടും ബിഗ് സ്ക്രീനുകളിൽ എത്തിയപ്പോൾ ആവേശകരമായ പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
റീ-റിലീസ് ചെയ്ത ആദ്യ ദിനം മുതൽക്കേ തിയറ്ററുകൾ ജനനിബിഡമാണ്. എ.
കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രം 2006-ലാണ് ആദ്യമായി പ്രദർശനത്തിനെത്തിയത്. അന്ന് കേരളത്തിൽ മാത്രം തുടർച്ചയായി 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച ചിത്രമാണിത്.
കാലമെത്ര കഴിഞ്ഞാലും പ്രേക്ഷകർക്ക് നഷ്ടപ്പെടാത്ത ഈ ആവേശം തന്നെയാണ് ഇപ്പോൾ റീ-റിലീസിലും പ്രതിഫലിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കും അല്ലു അർജുന്റെ നൃത്തച്ചുവടുകൾക്കും തിയറ്ററുകളിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്.
ആരാധകർ സ്ക്രീനിന് മുന്നിൽ നൃത്തം ചെയ്യുന്നതും ആർത്തുവിളിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. സിനിമയിലെ സംഭാഷണങ്ങളും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറിയിട്ടുണ്ട്.
പ്രേക്ഷകർ തിയറ്ററുകളിൽ ബണ്ണി കീ ജയ് എന്ന് ആക്രോശിക്കുന്നതും അല്ലു അർജുന് പിന്തുണ പ്രഖ്യാപിക്കുന്നതും കാഴ്ചക്കാരിൽ അത്ഭുതം ജനിപ്പിക്കുന്നു. ഖാദർ ഹസ്സൻ നേതൃത്വം നൽകുന്ന രഥക്ക് ആർട്സിൻ്റെ ബാനറിലാണ് ചിത്രം 4K സാങ്കേതികവിദ്യയിൽ പുനഃപ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പി.ആർ.ഓ പി. ശിവപ്രസാദ് ആണ്.
പഴയകാല ചിത്രങ്ങൾ വലിയ ആവേശത്തോടെ സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ, ഈ ചിത്രത്തിനും മോഹൻലാലിന്റെ ഛോട്ടാ മുംബൈ, ദേവദൂതൻ എന്നീ ചിത്രങ്ങൾക്ക് ലഭിച്ചതിന് സമാനമായ പിന്തുണയാണ് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

