യൂട്യൂബ് വ്ലോഗർ നിഹാദ് എന്ന ‘തൊപ്പി’ക്കും സംഘത്തിനുമെതിരെ സമഗ്രമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. അഡ്വ.
ശ്രീജിത്ത് പെരുമന സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ ആണ് കേസ് അന്വേഷിക്കാൻ നിർദ്ദേശം നൽകിയത്. കേരള സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് കേസിലെ അന്വേഷണ ചുമതല.
വിവിധ ഗുരുതരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്. പോക്സോ കേസുകൾ, നർകോട്ടിക്സ് അഥവാ എംഡിഎംഎ ഉപയോഗം, മാനസികവും ശാരീരികവുമായ പീഡനങ്ങൾ, അശ്ലീല പ്രചാരണം, വിവിധ സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളിലാണ് അന്വേഷണം നടക്കുക.
അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് ഔദ്യോഗികമായി ഈ വിവരം പങ്കുവെച്ചത്.
സമൂഹമാധ്യമങ്ങൾ വഴി പരസ്യമായി അശ്ലീലം പ്രദർശിപ്പിക്കുകയും, സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ കടുത്ത അതൃപ്തിയാണ് ഉയരുന്നത്. വരുംതലമുറയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ക്രിമിനൽ സ്വഭാവമുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഇവർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അഡ്വ.
ശ്രീജിത്ത് പെരുമന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

