ഇരിട്ടി ചുങ്കക്കുന്നിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പച്ചക്കറി വ്യാപാരി മരിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി തുരുത്തിയിൽ ബിനോയ് (51) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11.30-ഓടെ മലയോര ഹൈവേയിൽ ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിക്ക് മുൻവശത്തായിരുന്നു അപകടം നടന്നത്. യാത്രയ്ക്കിടെ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബിനോയിയുടെ ബൈക്ക് എതിരെ വന്ന ചെങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്ന് തെറിച്ചുവീണ ബിനോയ് ബസിന്റെ പിൻഭാഗത്തെ ടയറിനിടയിൽ കുടുങ്ങിപ്പോയി. നാട്ടുകാർ ഉടൻ തന്നെ അദ്ദേഹത്തെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നീണ്ടുനോക്കി ടൗണിൽ ദീർഘകാലമായി പച്ചക്കറി വ്യാപാരം നടത്തി വരികയായിരുന്നു ബിനോയ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

