ഫോർട്ട്കൊച്ചി ബീച്ചിലെ നിലവിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും, പ്രദേശത്തെ മാലിന്യങ്ങളും പൊന്തക്കാടുകളും നീക്കം ചെയ്യുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് നിയുക്ത എംഎൽഎ മുഹമ്മദ് ഷിയാസ് അറിയിച്ചു. ഇന്നലെ രാവിലെ ബീച്ച് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൗൺസിലർ ഷൈനി മാത്യു, മുൻ കൗൺസിലർ ആന്റണി കുരീത്തറ, പി.എച്ച്. നാസർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ബീച്ചിലെ ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് മേയർ വി.കെ. മിനിമോൾ, കൗൺസിലർ ഷൈനി മാത്യു എന്നിവരുമായി ആശയവിനിമയം നടത്തിയതായും, രണ്ട് ദിവസത്തിനുള്ളിൽ ശുചീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷം ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി, ഡിടിപിസി, ടൂറിസം വകുപ്പ്, കോർപറേഷൻ അധികൃതർ എന്നിവരുടെ യോഗം വിളിച്ചുചേർക്കും. ബീച്ചിന്റെയും ചീനവലകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള കർമ്മപദ്ധതികൾ യോഗത്തിൽ തീരുമാനിക്കും.
കൂടാതെ, ബീച്ചിലെ നടപ്പാതകളുടെ നവീകരണവും വിനോദസഞ്ചാരികൾക്കായി വിശ്രമ സൗകര്യങ്ങളും ഒരുക്കും. നേരത്തെ ബീച്ച് സംരക്ഷണവുമായി ബന്ധപ്പെട്ട് ചെന്നൈ ഐഐടി സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും അന്വേഷണം നടത്തും.
നിലവിൽ ബീച്ചിൽ കാടുപിടിച്ച സാഹചര്യവും പാമ്പുകളുടെ സാന്നിധ്യവും സഞ്ചാരികൾക്ക് ഭീഷണിയാകുന്നുണ്ട്. നടപ്പാതയിലെ തെരുവ് വിളക്കുകൾ കേടായതും സന്ദർശകർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

