സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ നോട്ടുബുക്കുകളുടെ പുറംചട്ടകളിൽ സ്വന്തം ചിത്രങ്ങൾ പതിപ്പിക്കുന്ന പുതിയ പ്രവണത വ്യാപകമാകുന്നു. സിനിമാ താരങ്ങളുടെയും മറ്റും ചിത്രങ്ങൾക്ക് പകരം വിദ്യാർഥികളുടെ വ്യക്തിപരമായ ഫോട്ടോകൾ നോട്ടുബുക്കുകളിൽ ഇടംപിടിക്കുന്നതാണ് പുതിയ രീതി.
ആവശ്യമായ ഫോട്ടോകൾ പ്രസ് ഉടമകൾക്ക് നൽകിയാൽ, ആവശ്യാനുസരണം ഇത്തരം നോട്ടുബുക്കുകൾ ലഭ്യമാക്കുന്ന സൗകര്യം നിലവിലുണ്ട്. പയ്യന്നൂരിലെ പ്രസ് ഉടമ വിനോദ് പറയുന്നതനുസരിച്ച്, ഇത്തരത്തിലുള്ള നോട്ടുബുക്കുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മിക്ക വിദ്യാർഥികളും നോട്ടുബുക്കിന്റെ മുൻചട്ടയിൽ സ്വന്തം ചിത്രവും പിൻഭാഗത്ത് കുടുംബചിത്രവുമാണ് നൽകുന്നത്. 160 പേജുള്ള നോട്ടുബുക്കിന് ശരാശരി 300 രൂപയിലേറെയാണ് ചെലവ് വരുന്നത്.
മുൻകാലങ്ങളിൽ നെയിം സ്ലിപ്പുകളിൽ മാത്രമായി ഒതുങ്ങിയിരുന്ന കുട്ടികളുടെ ഫോട്ടോകൾ, ഇപ്പോൾ നോട്ടുബുക്കിന്റെ പ്രധാന ഭാഗമായ പുറംചട്ടകളിലേക്ക് മാറുകയായിരുന്നു. നോട്ടുബുക്കുകളിൽ സ്വന്തം ചിത്രങ്ങൾ ഉള്ളത് വിദ്യാർഥികൾ അവ കൂടുതൽ സൂക്ഷ്മതയോടെയും ഭംഗിയായും സംരക്ഷിക്കാൻ കാരണമാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

