കേന്ദ്രസർക്കാർ സ്വർണ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരുന്നു. ഇറക്കുമതി ചെലവിലുണ്ടായ 9 ശതമാനം വർധനയും അമേരിക്കൻ ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനങ്ങളും കണക്കിലെടുത്ത്, ഗ്രാമിന് 1275 രൂപയുടെ വർധനയാണ് വ്യാപാരികളുടെ സംഘടനകൾ നടപ്പിലാക്കിയത്.
എങ്കിലും, ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് രംഗത്തെത്തി. ഉച്ചയോടെ സ്വർണ വിലയിൽ ഗ്രാമിന് 600 രൂപയുടെ കുറവ് വരുത്താൻ സ്ഥാപനം തയ്യാറായി.
ഇതോടെ മലബാർ ഗോൾഡ് ഷോറൂമുകളിൽ സ്വർണവില ഗ്രാമിന് 14,790 രൂപ എന്ന നിലയിലേക്ക് ക്രമീകരിച്ചു. രാജ്യാന്തര വിപണിയിലെ സ്വർണത്തിന്റെ ലഭ്യത മുൻനിർത്തിയാണ് വിലയിൽ ഇത്തരമൊരു മാറ്റം വരുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

